നിങ്ങൾ പാവങ്ങളാണോ..? എന്നാൽ ഉറപ്പായും പറഞ്ഞു പറ്റിക്കും

നിങ്ങൾ പാവങ്ങളാണോ..? എന്നാൽ ഉറപ്പായും പറഞ്ഞു പറ്റിക്കും
May 30, 2023 12:24 PM | By PointViews Editr

 പൂളക്കുറ്റി : വാഗ്ദാനങ്ങൾ എന്നാൽ വെറും വാക്കാണെന്ന് പൂളക്കുറ്റിയിലും നെടുംപുറം ചാലിലേയും ഏല പിടിയിലേയും പ്രകൃതിദുരന്തബാധിതർ മനസ്സിലാക്കി കഴിഞ്ഞു. അടുത്ത മഴക്കാലം എത്തി, 2022 ഓഗസ്റ്റ് ഒന്നിന് രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നഷ്ടം സംഭവിച്ചവർ പഠന റിപ്പോർട്ടുകളും വിശകലനങ്ങളും വായിച്ച് തൃപ്തരാകണം എന്നാകും വിദഗ്ധസമിതികൾ ഇനി നിർദ്ദേശിക്കുക. ദുരന്തത്തെ തുടർന്ന് സ്ഥലത്ത് നേരിട്ട് എത്തിയ അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി എംപി ഗോവിന്ദൻ ഇന്ന് മന്ത്രി അല്ല. ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയാണ്. പ്രകൃതിദുരന്തത്തിൽ നഷ്ടം സംഭവിച്ച വരെയെല്ലാം സംരക്ഷിക്കുമെന്ന് ഉറപ്പാണ് മന്ത്രി അന്ന് നൽകിയത്. നഷ്ടം സംഭവിച്ചത് പഴയ അവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെയും കെ സുധാകരൻ എംപിയുടെയും ആവശ്യം. അത് പരിഹരിക്കാം എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. നഷ്ടം സംഭവിച്ച മുഴുവൻ റിപ്പോർട്ടും ലഭിച്ചുകഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വീടുകൾകൾ പൂർണമായും 75 വീടുകൾ ഭാഗികമായും തകർന്നു എന്നും പറഞ്ഞ മന്ത്രി 75 കോടിയോളം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുകയും ചെയ്തു. പാഴായ പ്രഖ്യാപനങ്ങൾ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായി വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നതിന് അടക്കം 10 ലക്ഷം രൂപ നൽകും എന്നായിരുന്നു കാണിച്ചാർ പഞ്ചായത്ത് ആ കാലത്ത് അറിയിച്ചിരുന്നത്. എന്നാൽ ആകെ നാല് ലക്ഷമാണ് മരണപ്പെട്ട പാത്ത് മി ചന്ദ്രന്റെ കുടുംബത്തിന് ആ ഇനത്തിൽ നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് പ്രായവ്യത്യാസം കണക്കെടുത്തു പ്രത്യേക സംഖ്യ നൽകി. . താമസിക്കാൻ സാധിക്കാത്ത വിധം വീട് തകർന്നവർക്ക് മാറി താമസിക്കുന്ന വീടിന്റെ വാടക നൽകാമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല . കൃഷിഭൂമികൾ പുനരുദ്ധരിക്കാൻ പദ്ധതി നടപ്പിലാക്കും എന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഒരു കൃഷിയിടം പോലും പുനരുദ്ധരിക്കാൻ ഫണ്ട് നൽകിയില്ല തൊഴിലുറപ്പ് പദ്ധതിയിലെ ചിലർക്ക് തൊഴിൽ ദിനം അനുവദിക്കപ്പെട്ടു എന്ന് മാത്രമാണ് ആകെ ഉണ്ടായ നടപടി. . നശിച്ച കൃഷികൾക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. . തോടുകളും പുഴകളും കരകവിഞ്ഞൊഴുകി ഉണ്ടായ നഷ്ടങ്ങൾക്ക് ധനസഹായം ലഭ്യമാക്കുമെന്നും കര സംരക്ഷണത്തിന് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. അതും നടപ്പിലായില്ല. വീടുപണികളുടെ അറ്റകുറ്റപ്പണികൾക്ക് ധനസഹായം ലഭ്യമാക്കാൻ പദ്ധതി ഉണ്ടാകുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു അതും നടപ്പായില്ല. . റോഡുകളും പാലങ്ങളും പുനർ നിർമ്മിക്കു മെന്ന പ്രഖ്യാപിച്ചു എന്നാൽ ചുരം റോഡിലും ചില പഞ്ചായത്ത് റോഡുകളിലും കുറച്ചു പണികൾ നടത്തിയത് അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. . കേന്ദ്ര പദ്ധതി പ്രകാരം പുതിയ രീതിയിൽ ഗ്രാമ പുനരുദ്ധാരണം നടത്തും എന്നായിരുന്നു മറ്റൊരു പ്രഖ്യാപനം പക്ഷേ അതും വിസ്മൃതിയിലായി പ്രത്യേക പാക്കേജ് ഉണ്ടാകില്ല എന്ന നിലപാടിൽ എത്തിയ സർക്കാരും പഞ്ചായത്ത് മറ്റു പദ്ധതികളും പ്രഖ്യാപിക്കാൻ പോലും ശ്രമിച്ചില്ല. ഒന്നും സംഭവിച്ചില്ല ! പുഴകളിൽ വന്നടിഞ്ഞ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടായില്ല. അടുത്ത മഴക്കാലത്ത് ഇനിയും പുഴകൾ കരകവിഞ്ഞൊഴുകി റോഡുകളിലൂടെ കയറി ഒഴുകി നാശം വർധിക്കാനും സാഹചര്യം നിലനിൽക്കുകയാണ്. ചില റോഡുകളുടെ അരികിലെ മൂടിപ്പോയ കാനകൾ തെളിയിക്കാൻ പോലും നടപടി ഉണ്ടായില്ല.ഫലത്തിൽ ഒന്നും സംഭവിച്ചില്ല. അടുത്ത മഴക്കാലം എത്തുമ്പോൾ ദുരന്തം ആവർത്തിക്കപ്പെട്ടാൽ പിന്നെയെന്ന് എന്നറിയാതെ സുരക്ഷിത ഇടങ്ങൾ തേടുകയാണ് പൂളക്കുറ്റിയിലെ ജനം.

Are you poor..? But for sure it will stick

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories